ദി​ബ്ബ ഫെ​സ്റ്റ് 25ന്
Friday, November 17, 2023 12:16 PM IST
ഫു​ജൈ​റ​: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ദി​ബ്ബ ഫു​ജൈ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​എ​ഇ 52-ാം ദേ​ശീ​യ ദി​ന​വും കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ദി​ബ്ബ യൂ​ണി​റ്റി​ന്‍റെ 16-ാം വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "ദി​ബ്ബ ഫെ​സ്റ്റ് 2023' ഈ ​മാ​സം 25ന് ​വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ദി​ബ്ബ തീ​യ​റ്റ​റി​ൽ അ​ര​ങ്ങേ​റും.

പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ത​വ​നൂ​ർ എം​എ​ൽ​എ ഡോ.​കെ.​ടി. ജ​ലീ​ൽ നി​ർ​വ​ഹി​ച്ചു. ദി ​ഗേ​റ്റ് ട​വ​ർ, ഷാ​ർ​ജ​യി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ കൈ​ര​ളി ദി​ബ്ബ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി റാ​ഷി​ദ് ക​ല്ലും​പു​റം, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ ഖാ​ദ​ർ എ​ട​യൂ​ർ, അ​ബ്ദു​ള്ള ,അ​ൻ​വ​ർ​ഷാ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


പ്ര​ശ​സ്‌​ത യു​വ ഗാ​യ​ക​ൻ അ​ക്ബ​ർ ഖാ​നും പി​ന്ന​ണി ഗാ​യി​ക ഋ​തി​ക​യും യു​വ​ത​ല​മു​റ​യി​ലെ നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​രും അ​ണി​നി​ര​ക്കു​ന്ന ഗാ​ന​മേ​ള​യും ടാ​സ്ലിം​ഗ് സ്റ്റാ​ർ​സ് ഡാ​ൻ​സ് ക​മ്പ​നി​യൊ​രു​ക്കു​ന്ന നൃ​ത്ത​വി​രു​ന്നും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കൈ​ര​ളി​യു​ടെ ദി​ബ്ബ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും.