തു​ട​ർ​ച്ച​യാ​യി 11-ാം ത​വ​ണ​യും മി​ക​ച്ച ശാ​ഖ​യാ​യി അ​ബു​ദാ​ബി മാ​ർ​ത്തോമ്മാ​ യു​വ​ജ​ന​സ​ഖ്യം
Sunday, October 1, 2023 12:48 PM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ ഏ​റ്റ​വും മി​ക​ച്ച യു​വ​ജ​ന​സ​ഖ്യ ശാ​ഖ​യാ​യി അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തു‌​ട​ർ​ച്ച​യാ​യ 11-ാം ത​വ​ണ​യാ​ണ് മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം നേ​ട്ടം കൊ​യ്യു​ന്ന​ത്.

പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ൽ സ​ഖ്യം പ്ര​സി​ഡ​ന്‍റ് റ​വ. ജി​ജു ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റ​വ. അ​ജി​ത്ത് ഈ​പ്പ​ൻ തോ​മ​സ്, ജി​നു രാ​ജ​ൻ, സെ​ക്ര​ട്ട​റി. സാം​സ​ൺ മ​ത്താ​യി കോ​ട്ടേ​ടി​യി​ൽ, ജേ​ക്ക​ബ് വ​ർ​ഗീ​സ്, ലേ​ഡി സെ​ക്ര​ട്ട​റി അ​നി​ത ടി​നോ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ബി ലി​സി അ​ല​ക്സ്‌, അ​ക്കൗ​ണ്ട​ന്‍റ് അ​നീ​ഷ്‌ യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ സം​ഘ​ട​നയ്​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മി​ക​ച്ച കൈ​യെഴു​ത്തു മാ​സി​ക​യ്ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡും ഇ​ക്കു​റി അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യം ക​ര​സ്‌​ഥ​മാ​ക്കി. സ​ഖ്യം പ്ര​സി​ദ്ധീ​ക​രി​ച്ച "ര​ശ്മി' കൈ​യെ​ഴു​ത്തു പ​തി​പ്പി​ന് ഷെ​റി​ൻ ജോ​ർ​ജ് (ചീ​ഫ് എ​ഡി​റ്റ​ർ), സു​നി​ൽ കു​ഞ്ഞാ​പ്പി, സീ​നാ രാ​ജീ​വ്‌ (രൂ​പ​ക​ൽ​പ്പ​ന & ആ​ശ​യം) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ടൂ​ർ മാ​ർ​ത്തോ​മ്മാ യൂ​ത്ത് സെ​ന്‍ററി​ൽ ന​ട​ന്ന 87-ാമ​ത് മാ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യം പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്‍റ് ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.