മു​ജാ​ഹി​ദ് സം​സ്ഥാ​ന സ​മ്മേ​ള​നം; ശാ​ഖ സ​മ്പൂ​ർ​ണ സം​ഗ​മ​ങ്ങ​ൾ തു​ട​ങ്ങി
Sunday, September 24, 2023 3:48 PM IST
സലിം കോട്ടയിൽ
കു​വൈ​റ്റ് സി​റ്റി: 2024 ജ​നു​വ​രി അ​വ​സാ​ന​ത്തി​ൽ ക​രി​പ്പു​രി​ൽ ന​ട​ക്കു​ന്ന മു​ജാ​ഹി​ദ് പ​ത്താം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ കു​വൈ​റ്റ് പ്ര​ച​ര​ണ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ര്‍ ശാ​ഖ​ക​ളു​ടെ സ​മ്പൂ​ർ​ണ സം​ഗ​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ഹ​വ​ല്ലി ശാ​ഖ സം​ഗ​മം ഐ​ഐ​സി കേ​ന്ദ്ര ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​യ്യൂ​ബ് ഖാ​ൻ മാ​ങ്കാ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര ട്ര​ഷ​റ​ർ അ​ന​സ് മു​ഹ​മ്മ​ദ് ച​ർ​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ഹ​വ​ല്ലി ശാ​ഖ പ്ര​സി​ഡ​ന്‍റ് മ​നാ​ഫ് മാ​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശാ​ഖ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന അ​ൽ ജാ​രി​യ, ഗൃ​ഹ - ഹൈ​പ്പ​ർ സ​ന്ദ​ർ​ശ​നം, ദ​അ​വാ ട്രെ​യ്നിം​ഗ്, ഖു​ർ​ആ​ൻ സം​ഗ​മം തു​ങ്ങി​യ പ​രി​പാ​ടി​ക​ൾ​ക്കു​ള്ള സ​ബ് ക​മ്മി​റ്റി അ​ബ്ദു​റ​ഹീം ക​രി​പ്പു​ർ, അ​ബൂ​ബ​ക്ക​ർ മു​ഖ​ദാ​ർ, അ​സ​റു​ദ്ദീ​ൻ പു​ത്തൂ​ർ​മ​ഠം, അ​ബ്ദു​ൽ ഗ​ഫൂ​ർ പെ​രു​മ്പി​ലാ​വ്, ഷ​ഹാ​സ് മൊ​യ്തു​ണ്ണി എ​ണ്ണി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.

ജ​മാ​ൽ വ​ട​ക്കാ​ഞ്ചേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. സ​മാ​പ​ന പ്ര​സം​ഗം ഹാ​ഫി​ൾ മു​ബ​ഷി​ർ സ​ല​ഫി നി​ർ​വ​ഹി​ച്ചു.