സൗ​ദി​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; ആം​ഫെ​റ്റാ​മെ​ൻ ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Friday, September 22, 2023 9:47 AM IST
റി​യാ​ദ്: രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യി​ൽ സൗ​ദി അ​ധി​കൃ​ത​ർ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വും നി​ര​വ​ധി തോ​ക്കു​ക​ളും പ​ണ​വും പി​ടി​ച്ചെ​ടു​ത്തു. അ​ൽ​ബാ​ഹ മേ​ഖ​ല​യി​ൽ ക​ഞ്ചാ​വും ആം​ഫെ​റ്റാ​മെ​ൻ ഗു​ളി​ക​ക​ളും വി​റ്റ​തി​ന് മൂ​ന്ന് സൗ​ദി പൗ​ര​ന്മാ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.

മ​ദീ​ന​യി​ൽ ക​ഞ്ചാ​വ് വി​റ്റ സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും കൈ​വ​ശം ക​ണ്ടെ​ത്തി​യ പ​ണം പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. 26 കി​ലോ ഖാ​ത്ത് (ല​ഹ​രി ചെ​ടി) ക​ട​ത്താ​ൻ ശ്ര​മി​ച്ച​തി​ന് ര​ണ്ട് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു.

ജ​സാ​നി​ൽ 77 കി​ലോ ഖാ​ത്ത് ക​ട​ത്താ​നു​ള്ള ശ്ര​മം അ​തി​ർ​ത്തി പ​ട്രോ​ളി​ങ് സേ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​ല്ലാ പ്ര​തി​ക​ൾ​ക്കു​മെ​തി​രെ പ്രാ​ഥ​മി​ക നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും അ​വ​രു​ടെ കേ​സു​ക​ൾ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.