മൈ​ക്രോ​സോ​ഫ്റ്റ്, ഗൂ​ഗി​ള്‍ സം​ഘ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കു​വൈ​റ്റ് പ്ര​ധാ​ന​മ​ന്ത്രി
Wednesday, September 20, 2023 4:29 PM IST
അബ്ദുല്ല നാലുപുരയിൽ
കു​വൈ​റ്റ് സി​റ്റി: മൈ​ക്രോ​സോ​ഫ്റ്റ്, ഗൂ​ഗി​ള്‍ സം​ഘ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കു​വൈ​റ്റ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ്.

മൈ​ക്രോ​സോ​ഫ്റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ സെ​യി​ൽ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജീ​ൻ ഫി​ലി​പ്പ് കോ​ർ​ട്ടോ​യി​സു​മാ​യി ന്യൂ​യോ​ർ​ക്കി​ൽ ആ​ണ് കു​വൈ​റ്റ് പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

കു​വൈ​റ്റ് ഡ​യ​റ​ക്‌​റ്റ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് പ്രൊ​മോ​ഷ​ൻ അ​തോ​റി​റ്റി ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ ഷെ​യ്ഖ് ഡോ​ക്‌​ട​ർ മി​ഷാ​ൽ ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ്, വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി, അം​ബാ​സ​ഡ​ർ ഷെ​യ്ഖ് ജ​റാ​ഹ് ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ്,

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഷെ​യ്ഖ് ഖാ​ലി​ദ് ത​ലാ​ൽ അ​ൽ-​ഖാ​ലി​ദ് അ​ൽ-​സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഡ​യ​റ​ക്ട​ർ ഹ​മ​ദ് അ​ൽ-​അ​മീ​ർ എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.


ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ ഭ​ര​ണ നി​ർ​വ​ഹ​ണം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച ചെ​യ്തു. മൂ​ല​ധ​ന നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യും വി​ധം ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചും കാ​ഴ്ച​പ്പാ​ടു​ക​ൾ കൈ​മാ​റി.

ഗൂ​ഗി​ൾ ആ​ൻ​ഡ് അ​ൽ​ഫ​ബെ​റ്റ്‌ ചീ​ഫ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഓ​ഫീ​സ​ർ റൂ​ത് പൊ​റാ​ട്ടും സം​ഘ​വു​മാ​യും കു​വൈ​റ്റ് പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി.