ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പീ​സ് കോ​ൺ​ഫ​റ​ൻ​സ്: സ​ലാം പാ​പ്പി​നി​ശേ​രി മു​ഖ്യാ​തി​ഥി
Monday, September 18, 2023 5:05 PM IST
ഷാ​ർ​ജ: യുഎ‌‌ഇയി​ലെ യാ​ബ് ലീ​ഗ​ൽ ഗ്രു​പ്പി​ന്‍റെ സി​ഇ​ഒ​യും ഗ്ലോ​ബ​ൽ പ്ര​വാ​സി അ​സോ​സി​യേ​ഷന്‍റെ സ്ഥാ​പ​ക​നു​മാ​യ സ​ലാം പാ​പ്പി​നി​ശേ​രി ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ക്കു​ന്ന ഇന്‍റ​ർ​നാ​ഷ​ണ​ൽ പീ​സ് കോ​ൺ​ഫ​റ​ൻ​സി​ൽ മു​ഖ്യാ​തി​ഥി​യാ​യി പങ്കെ‌ടുക്കും.

ശനി‌യാഴ്ച ​ധാ​ക്ക​യി​ൽ വ​ച്ചാ​ണ് സെ​മി​നാ​ർ ന​ട​ക്കു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ ധാ​ക്ക ഇ​ന്‍റർ​നാ​ഷണൽ പീ​സ് കോ​ൺ​ഫ​റ​ൻ​സി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത്.


ക​ണ്ണൂ​ർ പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം സൗ​ജ​ന്യ നി​യ​മ സ​ഹാ​യ, സാ​മൂ​ഹിക, സേ​വ​ന രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ്.