ക​രീം ബെ​ൻ​സേ​മ​യ്ക്ക് വ​ന്പ​ൻ സ്വീ​ക​ര​ണ​മൊ​രു​ക്കി ജി​ദ്ദ
Friday, June 9, 2023 2:15 PM IST
റിയാദ്: സൗ​ദി അ​റേ​ബ്യ​ൻ ക്ല​ബ് അ​ൽ ഇ​ത്തി​ഹാ​ദി​ലു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ട്ട ഫ്ര​ഞ്ച് ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ക​രീം ബെ​ൻ​സേ​മ​യ്ക്ക് വ​ന്പ​ൻ സ്വീ​ക​ര​ണ​മൊ​രു​ക്കി ജി​ദ്ദ.

ജി​ദ്ദ​യി​ലെ കിം​ഗ് അ​ബ്‌​ദു​ല്ല സ്‌​പോ​ർ​ട്‌​സ് സി​റ്റി​യി​ലെ അ​ൽ ജ​വ​ഹ​റ സ്‌​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ്ര​സ​ന്‍റേ​ഷ​ൻ ച​ട​ങ്ങി​ൽ 60,000 ത്തി​ലേ​റെ വ​രു​ന്ന ആ​രാ​ധ​ക​രാ​ണ് ബെ​ൻ​സേ​മ​യെ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യ​ത്.



ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് 14 വ​ർ​ഷം നീ​ണ്ട റ​യ​ൽ മാ​ഡ്രി​ഡി​ലെ ഐ​തി​ഹാ​സി​ക ക​രി​യ​ര്‍ അ​വ​സാ​നി​പ്പി​ച്ച് താ​രം അ​ൽ ഇ​ത്തി​ഹാ​ദി​ലു​മാ​യി കെെ​കോ​ർ​ത്തത്. മൂ​ന്ന് വ​ര്‍​ഷ​ത്തെ ക​രാ​റി​ലാ​ണ് 35കാ​ര​നാ​യ ബെ​ൻ​സേ​മ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്നത്.

സൗ​ദി പ്രോ ​ലീ​ഗി​ലെ നി​ല​വി​ലെ ജേ​താ​ക്ക​ളാ​ണ് അ​ൽ ഇ​ത്തി​ഹാ​ദ്.