ദുബായി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം
Friday, June 9, 2023 7:50 AM IST
ദുബായി: ദുബായി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ര്‍​മി​ന​ല്‍ ഒ​ന്നി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് ഒ​ന്നാം ടെ​ർ​മി​ന​ലി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ച​ത്.

യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​ന്‍ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ണ​മ​ട​ച്ചു​ള്ള പാ​ര്‍​ക്കിംഗ് സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ്കൂ​ള്‍ അ​വ​ധി​ക്കാ​ല​വും ബ​ലി​പെ​രു​ന്നാ​ള്‍ അ​വ​ധി​യും എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​ര​ക്ക് കു​റ​യ്ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ നി​യ​ന്ത്ര​ണം.

ടെ​ര്‍​മി​ന​ല്‍ ഒ​ന്നി​ല്‍ നി​ന്നും മൂ​ന്ന് മി​നി​റ്റ് ന​ട​ന്നാ​ല്‍ എ​ത്തി​ച്ചേ​രാ​വു​ന്ന കാ​ര്‍ പാ​ര്‍​ക്ക് എ-​പ്രീ​മി​യം, ഏ​ഴ് മി​നി​റ്റ് ന​ട​ന്നാ​ല്‍ എ​ത്തി​ച്ചേ​രാ​വു​ന്ന കാ​ര്‍ പാ​ര്‍​ക്ക് ബി-​ഇ​ക്കോ​ണ​മി എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ഉ​പ​യോ​ഗി​ക്കാം.