മ​സ്ജി​ദി​ല്‍ യു​വാ​വി​നെ വെ​ടി​വ​ച്ചു കൊ​ന്ന​യാ​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
Thursday, June 8, 2023 1:15 PM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ മ​സ്ജി​ദി​ല്‍ ന​മ​സ്‍​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. ആ​ബി​ദ് ബി​ന്‍ മ​സ്ഊ​ദ് ബി​ന്‍ ഹ​സ​ന്‍ അ​ല്‍ ഖ​ഹ്‍​താ​നി എ​ന്ന സൗ​ദി പൗ​ര​ന്‍റെ വ​ധ​ശി​ക്ഷ​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്.

മ​സ്ജി​ദി​ൽ ന​മ​സ്‍​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന അ​ലി ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ ദാ​ഫി​ര്‍ എ​ന്ന സൗ​ദി പൗ​ര​നെ​യാ​ണ് ഇ​യാ​ള്‍ വെ​ടി​വ​ച്ചു കൊ​ന്ന​ത്. സൗ​ദി അ​റേ​ബ്യ​യി​ല്‍ ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും സു​ര​ക്ഷാ സൈ​നി​ക​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ങ്ങ​ളി​ല്‍ പ്ര​തി​ക​ളാ​യ മൂ​ന്ന് പേ​രു​ടെ വ​ധ​ശി​ക്ഷ​യും ന​ട​പ്പാ​ക്കി.

ഹു​സൈ​ന്‍ അ​ലി മു​ഹൈ​ശി, ഫാ​ദി​ല്‍ സ​കി അ​ന്‍​സീ​ഫ്, സ​ക​രി​യ്യ മു​ഹൈ​ശി എ​ന്നീ സൗ​ദി പൗ​ര​ന്മാ​രു​ടെ വ​ധ​ശ​ക്ഷ​യാ​ണ് സൗ​ദി​യു​ടെ കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യി​ല്‍ ന​ട​പ്പാ​ക്കി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.