ദുബായി: യുഎഇയിൽ രണ്ട് ഇൻഷുറൻസ് കമ്പനികളുടെ അംഗീകാരം സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ) റദ്ദാക്കി. സീഗൾ ഇൻഷുറൻസ്, അൽ ഷൊറഫ ഇൻഷുറൻസ് എന്നിവയുടെ അംഗീകാരമാണ് റദ്ദാക്കിയത്.
ഇൻഷുറൻസ് ബ്രോക്കേഴ്സ് രജിസ്റ്ററിൽനിന്ന് രണ്ട് കമ്പനികളുടെയും പേരുകൾ നീക്കിയതായി സിബിയുഎഇ അറിയിച്ചു. ഇൻഷുറൻസ് കമ്പനികൾക്കായുള്ള സിബിയുഎഇ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
രാജ്യത്തെ സാമ്പത്തിക സംവിധാനങ്ങളുടെയും ഇൻഷുറൻസ് മേഖലയുടെയും സമഗ്രതയും സുതാര്യതയും സംരക്ഷിക്കുന്നതിനായി സെൻട്രൽ ബാങ്ക് നടപ്പിലാക്കിയ നിയമങ്ങളും നിയന്ത്രണങ്ങളും ഇൻഷുറൻസ് കമ്പനികളും ഇൻഷുറൻസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിരീക്ഷണവും നിയമങ്ങളും കർശനമാക്കുന്നതെന്ന് സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി.