റിയാദ്: ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാന് എംബസി റിയാദില്‍ പ്രവര്‍ത്തനമാരംഭിച്ചു. സൗദിയിലെ പുതിയ ഇറാന് സ്ഥാനപതിയായി നിയമിതനായ അലി റിദ ഇനായത്തിയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം ആറിനാണ് ഇറാന് എംബസി വീണ്ടും തുറന്നത്.
ചൈനയുടെ നേതൃത്വത്തില്‍ ബെയ്ജിംഗില്‍ മാർച്ച് പത്തിന് സംഘടിപ്പിച്ച ചര്‍ച്ചയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമാക്കിയത്. ഇതിന്റെ തുടര്‍ച്ചയായാണ് എംബസി പ്രവര്‍ത്തനം പുനഃരാരംഭിച്ചത്.