കുവൈറ്റ് സിറ്റി: ഹവല്ലി ഏരിയയിലെ നിര്മാണത്തിലുള്ള കെട്ടിടത്തിന്റെ 21-ാം നിലയിൽ കുടുങ്ങിയ രണ്ട് പ്രവാസി തൊഴിലാളികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. തൊഴിലാളികൾക്കായി നിര്മ്മിച്ച താത്കാലിക തട്ട് തകർന്നതിനെ തുടർന്നാണ് ഇവർ കെട്ടിടത്തിൽ കുടുങ്ങിയത്.
കേന്ദ്ര ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ്, ഹവല്ലി സെർച്ച് ആൻഡ് റെസ്ക്യൂ എന്നീ സെന്ററുകളിൽ നിന്നുള്ള രക്ഷാപ്രവർത്തകരാണ് റെസ്ക്യൂ ദൗത്യത്തിന് മേൽനോട്ടം വഹിച്ചത്.