കൊ​ല്ലം സു​ധി​ക്ക് ആദരാഞ്ജലി അ​ർ​പ്പി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റി​ൻ
Tuesday, June 6, 2023 2:41 PM IST
ജ​ഗ​ത്.​കെ
ബ​ഹ്റി​ൻ: ന​ട​നും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ കൊ​ല്ലം സു​ധി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റി​ൻ ആദരാഞ്ജലി അ​ർ​പ്പി​ച്ചു. കു​ടും​ബ​ത്തി​ന്‍റെ​യും നാ​ടി​ന്‍റെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്ക് ചേ​രു​ന്ന​താ​യും ക​ഷ്ട​പ്പാ​ടു​ക​ൾ​ക്കി​ട​യി​ലും ക​ല​യെ സ്നേ​ഹി​ച്ച് ക​ല​യ്ക്ക് വേ​ണ്ടി ജീ​വി​തം സ​മ​ർ​പ്പി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു കൊ​ല്ലം സു​ധി​യെ​ന്നും നേ​താ​ക്ക​ൾ അ​നു​സ്മ​രി​ച്ചു.

ടി​വി, സ്റ്റേ​ജ് ഷോ​യി​ലൂ​ടെ കാ​ണി​ക്ക​ളെ ചി​രി​പ്പി​ച്ച കൊ​ല്ലം സു​ധി അ​ഭി​ന​യ രം​ഗ​ത്ത് ത​ന്‍റെ ക​ഴി​വു​ക​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തി മു​ന്നേ​റു​ന്ന​തി​നി​ട​യി​ൽ പെ​ട്ട​ന്ന് ഉ​ണ്ടാ​യ ഈ ​ന​ഷ്ടം ക​ലാ കേ​ര​ള​ത്തി​നും പ്ര​ത്യേ​കി​ച്ച് കൊ​ല്ലം ജി​ല്ല​യ്ക്കും നി​ക​ത്താ​നാ​വാ​ത്ത വി​ട​വ് സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യേ​റ്റ് പു​റ​ത്തി​റി​ക്കി​യ വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു.