മനാമ: കേരള കോൺഗ്രസ് ബഹ്റിൻ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഹമലയിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ മരം നട്ടാണ് പരിസ്ഥിതി ദിനാചരണം നടത്തിയത്.
മനുഷ്യാവകാശ പ്രവർത്തകൻ സോബി പൊൻകുന്നം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ജിം സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ജോസഫ് മീൻകുന്നം, പ്രസാദ് കണ്ണൂർ, ഷമീർ എന്നിവർ നേതൃത്വം നൽകി.