അബുദാബി: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
ദുരന്തം ബാധിച്ച എല്ലാവരേയും അഗാധമായ ദുഖം അറിയിക്കുന്നു. യുഎഇ-യിലുള്ളവരുടെ ചിന്തകളിൽ ഇപ്പോൾ ഇന്ത്യൻ ജനതയാണ് നിറഞ്ഞുനിൽക്കുന്നത്. അപകടത്തിൽ പരിക്കേറ്റവർ അതിവേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരട്ടെയെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.