കുവൈറ്റിലെ ​ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ വി​ദേ​ശ ഡോ​ക്‌ടർ​മാ​രെ നി​യ​മി​ക്കാ​ൻ ആ​ലോ​ച​ന
Tuesday, May 30, 2023 7:16 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റിലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ പ്ര​വാ​സി ഡോ​ക്‌ടർമാ​രെ പു​തു​താ​യി നി​യ​മി​ക്കാ​ൻ ആ​ലോ​ച​ന​ക​ൾ സർക്കാർ തലത്തിൽ ന​ട​ക്കു​ന്നു. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം.

രാ​ജ്യ​ത്ത് പു​തി​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ ആ​വാ​ദി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി​രി​ക്കും ഇ​ത്ത​ര​ത്തി​ൽ പ്ര​വാ​സി ഡോ​ക്‌ടർ​മാ​രെ നി​യ​മി​ക്കു​ക.