"കോ​ട്ട​യം ഫെ​സ്റ്റ് 2023' വെള്ളിയാഴ്ച അ​ബാ​സി​യയിൽ സംഘടിപ്പിക്കുന്നു
Friday, May 26, 2023 7:20 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) ഏ​ഴാം വാ​ർ​ഷി​കാ​ഘോ​ഷം 'കോ​ട്ട​യം ഫെ​സ്റ്റ് 2023' വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4 മു​ത​ൽ അ​ബാസി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മു​ഖ്യ അ​ഥി​തി​യാ​യി മ​ന്ത്രി വി.​എ​ൻ വാ​സ​വ​ൻ , മു​ൻ മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കോ​വി​ഡ് കാ​ല​ത്ത് സ്വ​ന്തം ജീ​വ​ൻ പ​ണ​യം വച്ചു നി​സ്വാ​ർ​ത്ഥ സേ​വ​നം അ​നു​ഷ്ഠി​ച്ച കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങാ​ണ് പ്ര​ധാ​ന​മാ​യി ന​ട​ക്കു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത ക​നി​വ് എ​ന്ന് പേ​രി​ട്ട വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി ഏ​ഴാം വാ​ർ​ഷി​ക​ത്തി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കും. കോ​വി​ഡ് കാ​ല​ത്ത് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ , മ​രു​ന്ന് എ​ന്നി​വ കു​വൈ​റ്റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു. കു​വൈ​റ്റി​ലും നാ​ട്ടി​ലും നി​ര​വ​ധി ചി​കി​ത്സാ​സ​ഹാ​യ​ങ്ങ​ൾ , കു​വൈ​റ്റി​ൽ വ​ന്ന് ജോ​ലി​യും, വി​സ​യും ഇ​ല്ലാ​തെ നാ​ട്ടി​ൽ പോ​കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് ടി​ക്ക​റ്റ് സ​ഹാ​യം തു​ട​ങ്ങി​യ​വ ചെ​യ്യാ​ൻ സാ​ധി​ച്ചു.

കോ​ട്ട​യം ഫെ​സ്റ്റ് 2023 പോ​ഗ്രാ​മി​ന്‌ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക ദി​വ്യ എ​സ് മേ​നോ​ൻ, അ​രു​ൺ ഗോ​പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ്യൂ​സി​ക് ലൈ​വ് ഷോ​യും, സി​നി​മ കോ​മ​ഡി താ​രം സം​ക്രാ​ന്തി ന​സീ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന കോ​മ​ഡി​ഷോ​യും കു​വൈ​റ്റി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ നൃ​ത്താ​വി​ഷ്കാ​ര​വും അ​ര​ങ്ങി​ലെ​ത്തു​ന്നു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​നൂ​പ് സോ​മ​ൻ (പ്ര​സി​ഡ​ണ്ട്), ജ​സ്റ്റി​ൻ ജെ​യിം​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സു​മേ​ഷ് ടി ​സു​രേ​ഷ് (ട്ര​ഷ​റ​ർ),ഡോ​ജി മാ​ത്യു (പ്രോ​ഗ്രാം ക​ൺ​വീ​ന​ർ),സെ​നി നി​ജി​ൻ (വ​നി​ത ചെ​യ​ർ പേ​ഴ്സ​ൺ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.