ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി​ക്ക് ഡോ.​എ.​പി.​ജെ. അ​ബ്ദു​ല്‍ ക​ലാം ഇ​ന്നൊ​വേ​ഷ​ന്‍ അ​വാ​ര്‍​ഡ്
Thursday, May 25, 2023 3:15 AM IST
ദോ​ഹ: ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി​ക്ക് ഗ്ലോബ​ല്‍ ഹ്യൂ​മ​ണ്‍ പീ​സ് യൂ​ണി​വേ​ര്‍​സി​റ്റി​യു​ടെ ഡോ.​എ.​പി.​ജെ. അ​ബ്ദു​ല്‍ ക​ലാം ഇ​ന്നൊ​വേ​ഷ​ന്‍ അ​വാ​ര്‍​ഡ് . ഏ​റ്റ​വും നൂ​ത​ന​മാ​യ മാ​ര്‍​ക്ക​റ്റിം​ഗ് ടൂ​ള്‍ എ​ന്ന അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി​യെ അ​വാ​ര്‍​ഡി​ന് പ​രി​ഗ​ണി​ച്ച​ത്.

പീ​പ്പി​ള്‍ ഫോ​റം ഓ​ഫ് ഇ​ന്ത്യ ഭാ​ര​ത് സേ​വ​ക് സ​മാ​ജു​മാ​യി സ​ഹ​ക​രി​ച്ച് മേ​യ് 27 ന് ​ന്യൂഡ​ല്‍​ഹി​യി​ലെ ആ​ന്ധ്ര​പ്ര​ദേ​ശ് ഭ​വ​നി​ലെ ഡോ. ​ബി.​ആ​ര്‍.​അം​ബേ​ദ്ക​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കേ​ന്ദ്ര സാ​മൂ​ഹ്യ നീ​തി സ​ഹ​മ​ന്ത്രി ഡോ. ​രാം ദാ​സ് അ​ത്താ​വാ​ലെ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും. മീ​ഡി​യ പ്‌​ള​സ് സിഇഒയും ​ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങും.

2007 മു​ത​ല്‍ ഖ​ത്ത​ര്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മീ​ഡി​യ പ്ലസ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി​ക്ക് അ​മേ​രി​ക്ക, യുകെ, ഇ​ന്ത്യ തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ഇ​തി​ന​കം ല​ഭി​ച്ചി​ട്ടു​ണ്ട്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി​ക്കു​ള്ള യൂ​ണി​വേ​ര്‍​സ​ല്‍ റി​ക്കോ​ര്‍​ഡ് ഫോ​റം അ​വാ​ര്‍​ഡ് നേ​ടി​യ ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി ഉ​പ​ഭോ​ക്താ​ക്ക​ളേ​യും സം​രം​ഭ​ക​രേ​യും നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ത്തു​ക​യും മി​ക​ച്ച ബി​സി​ന​സി​ന് അ​വ​സ​ര​മൊ​രു​ക്കു​ക​യും ചെ​യ്യു​ന്ന നൂ​ത​ന സം​രം​ഭ​മാ​ണ്. ക​ഴി​ഞ്ഞ 17 വ​ര്‍​ഷ​മാ​യി ഖ​ത്ത​റി​ല്‍ നി​ന്നും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഡ​യ​റ​ക്ട​റി ഇ​ന്തോ ഗ​ള്‍​ഫ് ബി​സി​ന​സ് പ്രോ​ല്‍​സാ​ഹി​പ്പി​ക്കു​ന്ന സം​രം​ഭം എ​ന്ന നി​ല​ക്കും ശ്ര​ദ്ധേ​യ​മാ​ണ്.