കുവൈറ്റ് സിറ്റി: സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകളിൽ നടത്തിയ പരിശോധനയിൽ താമസനിയമങ്ങൾ ലംഘിക്കുന്ന ഏഴുപേരെ അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ടുപേർ ലൈസൻസില്ലാതെ മെഡിസിൻ പ്രാക്ടീസ് ചെയ്തിരുന്നതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ഹെൽത്ത് മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് പരിശോധന നടത്തിയത്. നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും ആരോഗ്യമന്ത്രാലയം ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.