അബുദാബിക്ക് പുതിയ കിരീടാവകാശി
Thursday, March 30, 2023 3:10 AM IST
അബുദാബി: അബുദാബിയുടെ കിരീടാവകാശിയായി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ നിയമിച്ചു. ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികൾ അടങ്ങുന്ന രാജ്യത്തിന്‍റെ പരമോന്നത ഭരണഘടനാ അതോറിറ്റിയായ യുഎഇ ഫെഡറൽ സുപ്രീം കൗൺസിലിന്‍റെ അംഗീകാരത്തോടെ നിയമനം പ്രഖ്യാപിച്ചുകൊണ്ട് യുഎഇ പ്രസിഡന്‍റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എമിരി ഉത്തരവ് പുറപ്പെടുവിച്ചു.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്‍റെ മൂത്ത മകനാണ് ഷെയ്ഖ് ഖാലിദ്. അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദിനെ 2016 ഫെബ്രുവരി 15 ന് ദേശീയ സുരക്ഷാ മേധാവിയായി നിയമിച്ചിരുന്നു.