കു​ടും​ബ സം​വി​ധാ​ന​ത്തി​ന് ധാ​ർ​മി​ക ഘ​ട​ന അ​നി​വാ​ര്യം
Wednesday, March 22, 2023 6:08 AM IST
ഷക്കീബ് കൊളക്കാടൻ
റി​യാ​ദ് : മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ന്‍റെ ധാ​ർ​മി​ക ഭൗ​തി​ക വ​ള​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ഘ​ട​ക​മാ​യ കു​ടും​ബ​സം​വി​ധാ​നം നി​ർ​മി​ത ലി​ബ​റ​ൽ മ​നോ​ഭാ​വ​ത്തി​ലേ​ക്ക് മാ​റ്റ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും സ​മൂ​ഹം നി​ല​നി​ർ​ത്തി പോ​രു​ന്ന കു​ടും​ബ മൂ​ല്യ​ത്തെ ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധം ആ​വ​ശ്യ​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റർ മ​ലാ​സ് യൂ​ണി​റ്റ് പെ​പ്പ​ർ ട്രി ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി മീ​റ്റി​ൽ സം​സാ​രി​ച്ച വ​യ​നാ​ട് ജി​ല്ലാ കെ ​എ​ൻ എം ​സെ​ക്ര​ട്ട​റി സ​യ്യി​ദ് അ​ലി സ്വ​ലാ​ഹി പ​റ​ഞ്ഞു.


അ​ബാ​ൻ ആ​സി​ഫി​ന്‍റെ ഖി​റാ​അ​ത്തോ​ട് കൂ​ടി ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ പ​ണ്ഡി​ത​ൻ ഉ​സാ​മ മു​ഹ​മ്മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ലാ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​സി​ഫ് ക​ണ്ണി​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു,

ഇ​സ്ലാ​ഹി സെന്‍റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​റ​സ​ഖ് സ്വ​ലാ​ഹി, ഫ​ളു​ലു​ൽ​ഹ​ക്ക് ബു​ഖാ​രി, മു​ഹ​മ്മ​ദ് സു​ൽ​ഫി​ക്ക​ർ, അ​ഡ്വ​ക്കേ​റ്റ് അ​ബ്ദു​ൽ ജ​ലീ​ൽ, മു​ജീ​ബ് അ​ലി തൊ​ടി​ക​പ്പു​ലം പ്ര​സീ​ഡി​യം അ​ല​ങ്ക​രി​ച്ചു .സം​ഘാ​ട​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ സെ​ക്ര​ട്ട​റി ഫി​റോ​സ്, മു​സ്ത​ഫ എ​ട​വ​ണ്ണ, ജൗ​ഹ​ർ മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എം​ജി​എം പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.