പടിഞ്ഞാറൻ കുവൈറ്റിൽ എണ്ണ ചോർച്ച
Tuesday, March 21, 2023 7:14 AM IST
അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി: രാജ്യത്തിന്‍റെ ഭാഗത്ത് നേരിയ തോതിൽ എണ്ണ ചോർച്ചയുണ്ടായതിനെ തുടർന്ന് അടിയന്തിര ജാഗ്രത പ്രഖ്യാപിച്ചതായി കുവൈറ്റ് ഓയിൽ കമ്പനി അറിയിച്ചു. എണ്ണചോർച്ച ആളപായത്തിലേക്കോ മറ്റു അത്യാഹിതങ്ങളിലേക്കോ നയിച്ചിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കമ്പനി കൂട്ടിച്ചേർത്തു.