ത​നി​മ​യു​ടെ മാ​ക്ബ​ത്ത്‌ നാ​ട​ക​ത്തി​ന്‍റെ ആ​ദ്യ പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു
Friday, March 17, 2023 8:38 AM IST
സലിം കോട്ടയിൽ
കുവൈ​റ്റ് : കുവൈ​റ്റ് മ​ല​യാ​ളി​ക​ളു​ടെ മ​ന​സിൽ ഒ​രു പ​തി​റ്റാ​ണ്ടി​നി​പ്പു​റ​വും ഒ​ളി​മാ​ങ്ങാ​തെ നി​ൽ​ക്കു​ന്ന 'ഒ​രു വ​ട​ക്ക​ൻ വീ​ര​ക​ഥ'​ക്ക് ശേ​ഷം ത​നി​മ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന നാ​ട​കം ഈ​ദ് അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ ഏ​പ്രി​ൽ 22, 23, 24 തീ​യ​തി​ക​ളി​ൽ അ​ബാ​സി​യാ​യി​ലെ കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ അ​ര​ങ്ങേ​റു​ന്നു.

വി​ശ്വ​വി​ഖ്യാ​ത നാ​ട​ക​കൃ​ത്താ​യ വി​ല്യം ഷേക്ക്സ്പിയറിന്‍റെ ​വി​ശ്വ​പ്ര​സി​ദ്ധ ദു​ര​ന്ത കാ​വ്യ​മാ​യ ' മാ​ക്ബ​ത് ' മൊ​ഴി​മാ​റ്റം ന​ട​ത്തി, ഗാ​ന​ങ്ങ​ൾ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ബാ​ബു​ജി ബ​ത്തേ​രി.
ആ​ർ​ട്ടി​സ്റ്റ് സു​ജാ​ത​ൻ, ഉ​ദ​യ​ൻ അ​ഞ്ച​ൽ, മു​സ്ത​ഫ അ​മ്പാ​ടി, മ​നോ​ജ്‌ മാ​വേ​ലി​ക്ക​ര, ബാ​പ്റ്റി​സ്റ്റ് ആം​ബ്രോ​സ്സ്, ജി​നു എ​ബ്ര​ഹാം, വി​ജേ​ഷ് വേ​ലാ​യു​ധ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പി​ന്ന​ണി​യി​ൽ.

നാ​ട​ക​ത്തിന്‍റെ ആ​ദ്യ പോ​സ്റ്റ​ർ പ്ര​കാ​ശ​നം യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ശി​വ​ൻ ബോ​സ്കോ, ബെ​ൻ​സ​ൺ ബോ​സ്കോ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. സീ​നി​യ​ർ ഹാ​ർ​ഡ്‌​കോ​ർ അം​ഗം ജോ​ണി കു​ന്നി​ൽ ഏ​റ്റുവാ​ങ്ങി. ധീ​ര​ജ് ദി​ലീ​പി​ന്‍റെ പ്രാ​ർ​ഥ​നാ ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ നാ​ട​ക​ത്ത​നി​മ ക​ൺ​വീ​ന​ർ ജേ​ക്ക​ബ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു​ജി ബ​ത്തേ​രി നാ​ട​ക​ത്തേ​ക്കു​റി​ച്ച് വി​വ​രി​ച്ചു. ഉ​ഷ ദി​ലീ​പ് സ്വാ​ഗ​ത​വും, വി​ജേ​ഷ് വേ​ലാ​യു​ധ​ൻ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. ജി​നു എ​ബ്ര​ഹാം പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.