മദീനയിലേക്കുള്ള പാത; സമദാനിയുടെ പ്രഭാഷണം 22ന് അബുദാബിയില്‍
Saturday, January 21, 2023 6:36 PM IST
അനില്‍ സി ഇടിക്കുള
അബൂദബി: അബുദുസമദ്‌ സമദാനിയുടെ മദീനയിലേക്കുള്ള പാത പ്രഭാഷണം 22ന് രാത്രി എട്ടിന് അബൂദബി ഇന്ത്യൻ ഇസ്ലാമിക്ക് സെന്‍ററിൽ നടക്കും. പത്മശ്രീ എം.എ. യൂസഫലി പരിപാടി ഉദ്‌ഘാടനം ചെയ്യും. അബൂദബിയിൽ മൂന്നാം തവണയാണ് സമദാനി പ്രഭാഷണം നടത്തുന്നത്. ഇസ്‌ലാമിക്ക് സെൻററിന്‍റെ എല്ലാ സൗകര്യങ്ങളും പ്രഭാഷണ പരിപാടിക്കായി ഉപയോഗിക്കുമെന്നും സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു.

വിപുലമായ വാഹന പാർക്കിങ് സൗകര്യം സമീപത്തായി ഒരുക്കിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ഇസ്‌ലാമിക് സെന്റർ പ്രസിഡന്‍റ് പി. ബാവ ഹാജി, ജനറൽ സെക്രട്ടറി അബ്ദുസ്സലാം ടി.കെ, ശിഹാബുദ്ധീൻ എ.വി., അബ്ദുൽ അസീസ് കാളിയാടൻ, അബ്ദുർ റഊഫ് അഹ്‌സനി, ഹാരിസ് ബാഖവി, അഷ്‌റഫ് പൊന്നാനി, എം.എ. ഹിദായത്തുള്ള എന്നിവർ പങ്കെടുത്തു.