ഒ​റ്റ ദി​വ​സം കൊ​ണ്ട് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 3,618 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന കേ​സു​ക​ൾ
Friday, January 20, 2023 7:27 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത്ഇ​ക്ക​ഴി​ഞ്ഞ 16 തി​ങ്ക​ളാ​ഴ്ച ഒ​റ്റ ദി​വ​സം കൊ​ണ്ട് 3,618 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പി​ടി കൂ​ടി​യ​ത് . കാ​ൽ​ന​ട പാ​ലം ഉ​പ​യോ​ഗി​ക്കു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ 10 നി​യ​മ​ലം​ഘ​ന​ങ്ങ​ളും ടൂ ​വീ​ല​ർ, ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ളു​ദെ 270 നി​യ​മ​ലം​ഘ​ന​ങ്ങ​ളും ഇ​തി​ൽ പെ​ടു​ന്നു. 11 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​ക്കി​ടെ സം​ഘം പി​ടി​ച്ചെ​ടു​ത്തു.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.