സ്പന്ദനം കുവൈറ്റ് ക്രിസ്മസ് -ന്യൂഈയർ പ്രോഗ്രാം സംഘടിപ്പിച്ചു.
Sunday, January 15, 2023 4:46 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: സ്പന്ദനം കുവൈറ്റ് ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ മെഗാഷോ നക്ഷത്രനിലാവ് 2023 ക്രിസ്മസ് ന്യൂഈയർ പ്രോഗ്രാം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ചു.

മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഹംസ പയ്യന്നൂർ പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിച്ചു. ചടങ്ങളിൽ പ്രസിഡന്റ് ബിജുഭവൻസിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരികയോഗത്തിൽ കുവൈറ്റിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ മനോജ് മാവേലിക്കര, മുബാറക് കാമ്പ്രത്ത്‌, സത്താർ കുന്നിൽ ,പി.എം. നായർ , ചെസ്സിൽ രാമപുരം, ശ്രീകുമാർ തുടങ്ങിയവർ സാധാരണക്കാരായ പ്രവാസികൾ പ്രവാസ ലോകത്ത് നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ച് വിലയിരുത്തുകയും പ്രോഗ്രാമിന് ആശംസകൾ നേരുകയും ചെയ്തു.

സുരേഷ് കുമാർ (സെക്ര) സ്വാഗതവും ഷൈനി (വൈ: പ്രസി) സജിമാത്യൂ (ട്രെഷറർ) സംഗീത (ജോ: ട്രെഷറർ) സുനിത തുടങ്ങിയവർ ആശംസ പ്രസംഗവും നടത്തി. ഒപ്പന,കോൽക്കളി , ഡാൻസ് തുടങ്ങിയ കൂട്ടുകാർ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികളും പാണ്ഡവാസ് കൊച്ചിയും, പൊലിക കുവൈറ്റും ചേർന്ന് അവതരിപ്പിച്ച നാടൻ പാട്ടുകൾ പരിപാടിക്ക് മാറ്റുകൂട്ടി . എക്സിക്ക്യൂട്ടീവ് അംഗങ്ങളായ മുബീർ, സക്കീർ , അനുഡേവിസ്, ഹനീഫ, ഹുസൈൻ. എ.കെ, ജോൺമാത്യൂ ,സൂസൻ , ജെമീല, അസ്മ, പ്രീയ, മായ, ശരത്ത്, സുലേഖ, സീന, പ്രദീപ് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.