ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞു; ദു​ബാ​യി‌​യി​ലെ ടാ​ക്സി നി​ര​ക്കും
Friday, January 13, 2023 7:15 AM IST
ദു​ബാ​യ്: ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞ​തോ​ടെ ദു​ബാ​യി​യി​ലെ ടാ​ക്സി നി​ര​ക്കും കു​റ​ഞ്ഞു. കി​ലോ​മീ​റ്റ​റി​ന് 22 ഫി​ൽ​സ് കു​റ​ച്ച​താ​യി ദു​ബാ​യ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

ആ​റു മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് ദു​ബാ​യി​യി​ലെ ഇ​ന്ധ​ന​വി​ല ഇ​പ്പോ​ഴു​ള്ള​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ടാ​ക്സി നി​ര​ക്കു​ക​ളും കു​റ​ച്ച​ത്. ലി​മോ​സി​നു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ടാ​ക്സി​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നും ആ​ർ​ടി​എ വ്യ​ക്ത​മാ​ക്കി.

അ​ടു​ത്തി​ടെ​യാ​ണ് ഇ​ന്ധ​ന​വി​ല​യ്ക്ക് അ​നു​സ​രി​ച്ച് ദു​ബാ​യി​യി​ലെ ടാ​ക്സി നി​ര​ക്ക് മാ​റു​ന്ന​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്.