ആം ​ആ​ദ്മി വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​വാ​സ് റി​യാ​ദ് ചാ​പ്റ്റ​റി​ന് പു​തു നേ​തൃ​ത്വം
Thursday, December 8, 2022 7:26 AM IST
ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ
റി​യാ​ദ്: ആം ​ആ​ദ്മി വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​വാ​സ് റി​യാ​ദ് ചാ​പ്റ്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി. ക​ണ്‍​വീ​ന​ർ സ്ഥാ​ന​ത്തേ​ക്ക് അ​ബ്ദു​ൽ അ​സീ​സ് ക​ട​ലു​ണ്ടി​യേ​യും (കേ​ര​ള), സെ​ക്ര​ട്ട​റി ഗു​ർ​പ്രീ​ത് സിം​ഗ് സേ​ത് ( പ​ഞ്ചാ​ബ്), ട്ര​ഷ​റ​ർ അ​രു​ണ്‍ റാം (​ത​മി​ഴ്നാ​ട്), ഐ ​ടി ആ​ൻ​ഡ് മീ​ഡി​യ ശി​ഹാ​ബ് അ​രീ​ക്കാ​ട് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ബ​ത്ത​യി​ലെ അ​പ്പോ​ളോ ഡി​മോ​റോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​വാ​സ് നാ​ഷ​ണ​ൽ ക​ണ്‍​വീ​ന​ർ ഡോ​ക്ട​ർ ജ​ഹാം​ഗീ​ർ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​യി​രു​ന്നു. പ്ര​സ്തു​ത യോ​ഗ​ത്തി​ൽ ബ​ഷീ​ർ ആ​ര​ന്പൂ​ർ, അ​സീ​സ് മാ​വൂ​ർ, ഇ​ല്യാ​സ് പാ​ണ്ടി​ക്കാ​ട്, മ​ജീ​ദ് തി​രൂ​ർ, മു​ജീ​ബ് കൊ​ടി​യ​ത്തൂ​ർ,നി​സാം വ​യ​നാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.