കുവൈറ്റിൽ മഴ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
Tuesday, December 6, 2022 3:13 PM IST
അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി: രാജ്യത്തുടനീളം അത്യാവശ്യം നല്ല തോതിൽ മഴ പെയ്യുന്ന സാഹചര്യത്തിൽ സ്വദേശികളും വിദേശികളും കരുതലോടെയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അഭ്യർത്ഥിച്ചു. മഴ കാരണം കാഴ്ച മങ്ങിയ അവസ്ഥ റോഡുകളിൽ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഈ അഭ്യർത്ഥന.

ഏതു അടിയന്തര സാഹചര്യത്തെയും നേരിടാൻ ആഭ്യന്തര മന്ത്രാലയം സജ്ജമാണെന്നും അപകട ഘട്ടങ്ങളിൽ മടിച്ചു നിൽകാതെ എമർജൻസി നമ്പറായ 112 ഇൽ ഉടൻ വിളിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.