കാൻസറിന് കാരണമാകുന്ന സൗന്ദര്യ സംവർദ്ധക വസ്തുക്കൾ കുവൈറ്റില്‍ നിരോധിച്ചു
Saturday, November 26, 2022 10:41 AM IST
സലിം കോട്ടയിൽ
കുവൈറ്റ്: ലിലിയൽ എന്നറിയപ്പെടുന്ന സൗന്ദര്യസംവർദ്ധക വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും വാങ്ങുന്നതും നിരോധിച്ചുകൊണ്ട് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി മസെൻ അൽ നഹദ് ഉത്തരവിറക്കിയത്. സൗന്ദര്യവർദ്ധക വസ്തുക്കളില്‍ ഉപയോഗിക്കുന്ന ഘടകങ്ങള്‍ കാന്‍സറിന് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നിരോധനം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

കാൻസറിനും പ്രത്യുൽപ്പാദനത്തിനും ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യൂറോപ്യൻ യൂണിയൻ വിലക്ക് ഏര്‍പ്പെടുത്തിയത്. നിലവിൽ പ്രാദേശിക വിപണിയിൽ ലഭ്യമായ സാധനങ്ങളുടെ സുരക്ഷ പരിശോധിക്കാൻ സൂപ്പർവിഷൻ ടീമുകളെ അയക്കുമെന്ന് അധികൃതര്‍ പറഞ്ഞു .അതോടപ്പം മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഇവ പിന്‍വലിക്കുമെന്നും അധികൃതര്‍ അറിയിച്ചു.