അജ്പാക് ട്രാവൻകൂർ നെടുമുടിവേണു സ്മാരക ഷട്ടിൽ ടൂർണമെന്‍റ് ഫ്ലയർ പ്രകാശനം ചെയ്തു
Friday, November 25, 2022 11:56 AM IST
സലിം കോട്ടയിൽ
കുവൈറ്റ്‌: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്‍റെ (അജ്പാക് ) നേതൃത്വത്തിൽ ഡിസംബർ 1നും 2നും അഹമ്മദി ഐ സ്മാഷ് ബാഡ്മിന്‍റൻ അക്കാദമി കോർട്ടിൽ നടത്തുന്ന യശ:ശരീരനായ മലയാള ചലച്ചിത്രനടൻ നെടുമുടിവേണു സ്മാരക എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഫ്ലയർ പ്രകാശനം 23 നവംബർ 2022 ബുധനാഴ്ച മംഗഫിൽ നടന്നു.

അജ്പാക് സ്പോർട്സ് വിങ്ങിന്‍റെ ജനറൽ കൺവീനർ ലിബു പായിപ്പാടിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അജ്പാക് പ്രസിഡന്‍റ് രാജീവ്‌ നടുവിലെമുറി ലിബു പായിപ്പാടന് നൽകി ഫ്ലയർ പ്രകാശനം ചെയ്തു. പ്രസ്തുത യോഗത്തിൽ ജനറൽ കോർഡിനേറ്റർ ബിനോയി ചന്ദ്രൻ, ട്രഷറർ കുര്യൻ തോമസ്, ഭാരവാഹികളായ മാത്യു ചെന്നിത്തല, സിറിൽ ജോൺ അലക്സ് ചമ്പക്കുളം, അനിൽ വള്ളികുന്നം, ഹരി പത്തിയൂർ, രാഹുൽ ദേവ്, സുമേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഇന്റർ ആലപ്പുഴ, ബിഗ്ന്നേഴ്സ്, ഇന്‍റർ മീഡിയറ്റ്, ലോവർ ഇന്‍റർ മീഡിയറ്റ്, എബവ് 40, അഡ്വാൻസ്. എന്നീ വിഭാഗങ്ങളിൽ ആണ് മത്സരം നടക്കുന്നത്.. ബന്ധപ്പെടേണ്ട നമ്പർ. 66164479, 65020092, 66917246