പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​യി കു​വൈ​റ്റ്
Wednesday, September 28, 2022 4:19 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: വ്യാ​ഴാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ടെ​ടു​പ്പി​നാ​യി 123 സ്കൂ​ളു​ക​ളാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ അ​ഞ്ചെ​ണ്ണം പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളാ​യും 118 സ്കൂ​ളു​ക​ൾ വോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ളു​മാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും സ്കൂ​ളു​ക​ളി​ൽ ത​യാ​റാ​യ​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പ​ബ്ലി​ക് സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ഫെ​റാ​സ് കാ​ർ​ച്ചി അ​റി​യി​ച്ചു. 304 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചി​ട്ടു​ണ്ട്. വോ​ട്ടെ​ടു​പ്പ് ദി​വ​സം അ​ഞ്ചു​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ആ​രോ​ഗ്യ സം​ഘം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വോ​ട്ട​ർ​മാ​ർ​ക്ക് സ​ഹാ​യ​വു​മാ​യി രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് കു​വൈ​റ്റ് റെ​ഡ്ക്ര​സ​ന്‍റ് സൊ​സൈ​റ്റി​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.