കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Wednesday, September 28, 2022 3:41 AM IST
ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ
റി​യാ​ദ്: കേ​ര​ള​ത്ത​നി​മ​യി​ൽ ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തി കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​ത മൈ​ത്രി​യു​ടെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ഒ​ത്തു​ചേ​ര​ൽ ആ​യി​രു​ന്നു "കെ​ഇ​എ​ഫ് ഓ​ണം-​പൊ​ന്നോ​ണം 2022'.

​നി​ര​വ​ധി പ്ര​വാ​സി എ​ൻ​ജി​നി​യേ​ഴ്സും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും ഈ ​ഒ​ത്തു ചേ​ര​ലി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഗ്രൂ​പ്പു​ക​ൾ ആ​യി ന​ട​ത്തി​യ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഓ​ണാ​ഘോ​ഷ​ത്തി​ന് മാ​റ്റ് കൂ​ട്ടി. പൂ​ക്ക​ള മ​ത്സ​ര​ത്തോ​ടെ തു​ട​ങ്ങി​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ ടീം ​മ​ഞ്ഞ​പ്പ​ട വി​ജ​യി​ക​ൾ ആ​യി. തു​ട​ർ​ന്നു ന​ട​ന്ന ഓ​രോ മ​ത്സ​ര​ങ്ങ​ളും വീ​റും വാ​ശി​യേ​റി​യ​തു​മാ​യി​രു​ന്നു.

ഓ​ണാ​ഘോ​ഷ​ത്തി​ന് വി​രാ​മം കു​റി​ച്ച് കൊ​ണ്ട് ന​ട​ന്ന വ​ടം വ​ലി മ​ത്സ​ര​ത്തി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ടീം ​ക​രി​ക്കും വ​നി​താ വി​ഭാ​ഗ​ത്തി​ൽ ടീം ​ആ​ര​വ​വും വി​ജ​യി​ക​ളാ​യി. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ നേ​ടി ടീം ​മ​ഞ്ഞ​പ്പ​ട ഓ​വ​റോ​ൾ കി​രീ​ടം സ്വ​ന്ത​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് പോ​ളി​മെ​ൽ​റ്റ് പി​പി​ആ​ർ പൈ​പ്സ് പ്ര​ധാ​ന ഡീ​ല​റും ലു​ലു എ​ഞ്ചി​നീ​യ​റിം​ഗ് ആ​ൻ​ഡ് ട്രേ​ഡിം​ഗ് ക​ന്പ​നി​യു​ടെ സാ​ര​ഥി​യു​മാ​യ ഷി​ജി​ത്ത് പോ​നോ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.