ച​രി​ത്രം സൃ​ഷ്ടി​ച്ച് "ന​മ​സ്തേ കു​വൈ​റ്റ്'; മ​നം നി​റ​ഞ്ഞ് കു​വൈ​റ്റി​ലെ ക​ലാ​സ്നേ​ഹി​ക​ൾ
Tuesday, September 27, 2022 7:27 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച ’ന​മ​സ്തേ കു​വൈ​റ്റ്’ ച​രി​ത്രം സൃ​ഷ്ടി​ച്ചു. 75 ക​ലാ​രൂ​പ​ങ്ങ​ൾ, 750 മി​നി​റ്റ്- 750ല​ധി​കം ക​ലാ​കാ​ര·ാ​ർ’ പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ട​വേ​ള​യി​ല്ലാ​തെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങി​ലെ​ത്തി.

രാ​വി​ലെ എ​ട്ടി​ന് തു​ട​ങ്ങി​യ പ​രി​പാ​ടി രാ​ത്രി 10 ക​ഴി​ഞ്ഞും നീ​ണ്ടു. സം​ഗീ​ത പ​രി​പാ​ടി​ക​ൾ, ഒ​ഡീ​സി നൃ​ത്തം, ക​ർ​ണാ​ട്ടി​ക് മ്യൂ​സി​ക്, ക​ഥ​ക​ളി, മോ​ഹി​നി​യാ​ട്ടം, ഒ​പ്പ​ന, കോ​ൽ​ക്ക​ളി തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ക​ർ​ഷ​ക​മാ​യി. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നാ​ണ് ഓ​ണ്‍​ലൈ​നാ​യി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കു​വൈ​ത്തി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും ഉൗ​ഷ്മ​ള​മാ​യ ആ​ശം​സ​ക​ൾ അ​ദ്ദേ​ഹം അ​റി​യി​ച്ചു. സാം​സ്കാ​രി​ക പ​രി​പാ​ടി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ പ്ര​യ​ത്നി​ച്ച​വ​രെ​യും ക​ലാ​കാ​ര·ാ​രെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള​ത് ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളാ​യ ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള ഉൗ​ർ​ജ​സ്വ​ല​വും ച​ല​നാ​ത്മ​ക​വു​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ ആ​ഘോ​ഷം കൂ​ടി​യാ​ണ​തെ​ന്ന്് അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ലാ​കാ​ര·ാ​രെ​യും കാ​ണി​ക​ളാ​യി എ​ത്തി​യ​വ​രെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. നേ​രി​ട്ടും ഓ​ണ്‍​ലൈ​നാ​യും നി​ര​വ​ധി പേ​രാ​ണ് പ​രി​പാ​ടി വീ​ക്ഷി​ച്ച​ത്.
ിമാ​മെ​ലേ​ബ​സൗം​മ​ശ​ബേ2022​ലെുേ26.​ഷു​ഴ