സതീഷ് കുമാറിന് കേളി കുടുംബവേദിയുടെ യാത്രയയപ്പ്
Sunday, September 25, 2022 12:35 PM IST
റിയാദ് : കേളി കലാസാംസ്‌കാരിക വേദി രക്ഷാധികാരി സമിതി അംഗവും കേളി കുടുംബവേദിയുടെ ചുമതലകാരനുമായിരുന്ന സതീഷ് കുമാറിന് കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

കുടുംബവേദി ഒന്നാം കേന്ദ്ര സമ്മേളന സമാപന വേദിയിൽ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ വൈസ് പ്രഡിഡന്‍റ് സജീന വി എസ് അധ്യക്ഷത വഹിച്ചു. 33 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സതീഷ് കുമാർ തിരുവനന്തപുരം ജില്ലയിലെ മരുതൻകുഴി സ്വദേശിയാണ്.

കുടുംബവേദിയുടെ ഉപഹാരം സെക്രട്ടറി സീബ കൂവോട് സതീഷ് കുമാറിന് കൈമാറി. കേളി രക്ഷാധികാരി സമിതി സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ കെപിഎം സാദിഖ്, കേളി കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഫിറോസ് തയ്യിൽ, കുടുംബവേദി സെക്രട്ടറിയറ്റ് അംഗങ്ങൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.