റിയാദ് : ആലപ്പുഴ പുന്നപ്ര സ്വദേശി വടക്കേ തട്ടത്തുപറന്പിൽ ബിജു വിശ്വനാഥൻ (47) റിയാദിൽ അന്തരിച്ചു. വിശ്വനാഥൻ - വരദാമണി ദന്പതികളുടെ മകനാണ്. ഭാര്യ ബബിത, മകൾ മേഘ.
റിയാദ് റൗദയിൽ ടോപ്പ് ഓഫ് വേൾഡ് എന്ന കന്പനിയിൽ ആറ് മാസമായി ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ കമ്മറ്റി രംഗത്തുണ്ട്.