ക​ല കു​വൈ​റ്റ് മെ​ഗാ സാം​സ്കാ​രി​ക മേ​ള ’മാ​ന​വീ​യം 2022’ ഒ​ക്ടോ​ബ​ർ 14 ന്
Tuesday, August 9, 2022 12:35 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക മു​ഖ​മാ​യ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മെ​ഗാ സാം​സ്കാ​രി​ക മേ​ള ന്ധ​മാ​ന​വീ​യം 2022’’ ഒ​ക്ടോ​ബ​ർ 14 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​ന് മ​ഹ്ബു​ള്ള ഇ​ന്നോ​വ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്ക​പ്പെ​ടും.

പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ ച​ല​ച്ചി​ത്ര, നാ​ട​ക ന​ട​ൻ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. പ്ര​ശ​സ്ത ഗാ​യ​ക​ൻ ക​ണ്ണൂ​ർ ഷെ​രീ​ഫ്, നാ​ട​ൻ പാ​ട്ട് ക​ലാ​കാ​രി പ്ര​സീ​ത ചാ​ല​ക്കു​ടി എ​ന്നി​വ​ർ ഒ​രു​ക്കു​ന്ന സം​ഗീ​ത സ​ന്ധ്യ​യും, കു​വൈ​റ്റി​ലെ ക​ലാ​കാ​ര​ൻ​മാ​ർ ഒ​രു​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മാ​ന​വീ​യം 2022ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. നാ​ട്ടി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കും.