കുവൈറ്റ് എലത്തൂർ അസോസിയേഷൻ അനുമോദന സമ്മേളനം 2022 സംഘടിപ്പിച്ചു
Friday, July 29, 2022 8:09 PM IST
സലിം കോട്ടയിൽ
കുവൈറ്റ് : എലത്തൂർ അസോസിയേഷൻ കഴിഞ്ഞ വർഷം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ എലത്തൂർ നിവാസികളായ കുട്ടികളെയും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ വിജയികളായ കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ അംഗങ്ങളുടെ കുട്ടികളെയും മെമെന്റോ നൽകി അനുമോദന സമ്മേളനം 2022 സംഘടിപ്പിച്ചു .

ജൂലൈ 24 ഞായറാഴ്ച്ച എലത്തൂർ സി എം സി ഗേൾസ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുമോദന സമ്മേളനം പ്രാർത്ഥനയോടു കൂടി ആരംഭി ച്ചു.

കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കുവൈറ്റ് എലത്തൂർ അസോസിയേഷൻ ജനറൽ സെക്രട്ടറി ഹബീബ് എടയക്കാട് സ്വാഗതവും പ്രസിഡണ്ട് യാക്കൂബ് എലത്തൂർ അധ്യക്ഷ പ്രസംഗവും നടത്തി.

കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരായ മനോഹരൻ മാങ്ങാറിയിൽ, ഒ പി ഷിജിന, വി കെ മോഹൻ ദാസ്, എലത്തൂർ പോലിസ് സബ് ഇൻസ്പെക്ടർ രാജേഷ് കുമാർ, സി എം സി ഗേൾസ് ഹൈസ്കൂൾ അധ്യാപിക ബിന്ദു എന്നിവർ ആശംസ പ്രസംഗവും നടത്തി. മുഖ്യരക്ഷാധികാരി അസീസ് പാലാട്ട് ചടങ്ങിൽ പങ്കെടുത്തു.

അനുമോദന സമ്മേളനത്തിൽ പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഷഫീഖ് പാലത്താഴി മയക്കു മരുന്നിനെതിരെയുള്ള ബോധവൽകരണവും പ്രശസ്ത കരിയർ ട്രെയിനർ അലിഷാൻ വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സും നൽകി.

പത്തുവർഷം തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ സി എം സി ഗേൾസ് ഹൈസ്‌കൂളിനു ചടങ്ങിൽ മെമെന്റൊ നൽകി ആദരിച്ചു.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഷഫീഖ് പാലത്താഴിക്ക് ഉള്ള കുവൈറ്റ് എലത്തൂർ അസോസിഷൻറെ സ്നേഹോപഹാരം പ്രസിഡണ്ട് യാക്കൂബ് എലത്തൂരും കരിയർ ട്രെയിനർ അലിഷാൻ ഉള്ള സ്നേഹോപഹാരം മുഖ്യ രക്ഷാധികാരി അസീസ് പാലാട്ടും കൈ മാറി.

കുവൈറ്റ് എലത്തൂർ അസോസിയേഷൻ നാട്ടിലെ കോർഡിനേറ്റർമാരായ ഷഫീഖ് കെ പി , ആസിഫ് എസ് എം , ഫിറോസ് എൻ എന്നിവരെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.

ചടങ്ങിൽ കുവൈറ്റ് എലത്തൂർ അസോസിയേഷൻ വൈസ് പ്രസിഡണ്ടുമാരായ ഫൈസൽ എൻ, മുനീർ മക്കാരി, എക്സിക്യൂട്ടീവ് അംഗങ്ങളായ ആഷിഖ് എൻ ആർ, ഉനൈസ് എൻ, ആരിഫ് എൻ ആർ, മുഹമ്മദ് ഷെരീഫ് കെ, ഹാഫിസ് എം, കൂടാതെ നാട്ടിലെ മുൻ കോർഡിനേറ്റർമാരായ മുഹമ്മദ് കോയ എൻ, മജീദ് വി, മുസ്തഫ കെ കെ, അബ്ദുൽ റഹ്‌മാൻ എം, നിസാർ എൻ, ദസ്ത ഇ സി എന്നിവരും സന്നിഹിതരായിരുന്നു.

നിദ മുനീർ ആയിരുന്നു അനുമോദന സമ്മേളനത്തിന്‍റെ അവതാരക. ഷെഫീഖ് കെ പി യുടെ നന്ദി പ്രകാശനത്തോടെ സമ്മേളനം സമാപിച്ചു.