കെ​പി​എ ഹോ​സ്പി​റ്റ​ൽ ചാ​രി​റ്റി വിം​ഗ് സേ​വ​ക​രെ ആ​ദ​രി​ച്ചു
Tuesday, July 5, 2022 10:36 PM IST
ജഗത് കെ.
മ​നാ​മ: ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ക്കാ​ല​മാ​യി ആ​തു​ര​സേ​വ​ന രം​ഗ​ത്ത് മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച കെ​പി​എ ഹോ​സ്പി​റ്റ​ൽ ചാ​രി​റ്റി വിം​ഗ് സേ​വ​ക​രെ ബീ​കോ മ​ണി എ​ക്സ്ചേ​ഞ്ചു​മാ​യി ചേ​ർ​ന്ന് ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ന്ന കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ കെ​പി​എ മീ​റ്റ് 2022ൽ ​ആ​ദ​രി​ച്ചു.

ആ​ദ​രി​ക്ക​ൽ സ​മ്മേ​ള​നം ഐ​സി​ആ​ർ​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹോ​സ്പി​റ്റ​ൽ വിം​ഗി​ലെ 40 ഓ​ളം ആ​രോ​ഗൃ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ച​ട​ങ്ങി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി. മൊ​മെ​ൻറോ ന​ൽ​കി ആ​ദ​രി​ച്ചു. സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം ഹെ​ഡ് ഡോ. ​പി.​വി. ചെ​റി​യാ​ൻ ഉ​ദ്ബോ​ധ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ ന​ന്ദി​യും അ​റി​യി​ച്ചു. ബി​കോ പ്ര​തി​നി​ധി നി​ധീ​ഷ്, സെ​ക്ര​ട്ട​റി കി​ഷോ​ർ കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.