കേരള സോഷ്യൽ സെന്‍റർ വനിതാവിഭാഗം ഭാരവാഹികൾ
Friday, July 1, 2022 8:46 PM IST
അനിൽ സി. ഇടിക്കുള
അബുദാബി കേരള സോഷ്യൽ സെന്‍ററിന്‍റെ വനിതാവിഭാഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു . കൺവീനർ ആയി പ്രജിന അരുണിനെയും ജോയിന്‍റ് കൺവീനർമാരായി ബിന്ദു നഹാസ് , രാഖി രഞ്ജിത്ത് എന്നിവരെയും 19 അംഗ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു.

റാണി സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു . കെഎസ് സി പ്രസിഡന്‍റ് വി.പി. കൃഷ്ണകുമാർ , ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ ,സിന്ധു ഗോവിന്ദൻ, ശ്രീജ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.