ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് മംഗാഫിൽ പ്രവർത്തനം ആരംഭിച്ചു
Wednesday, June 29, 2022 12:02 PM IST
സലിം കോട്ടയിൽ
കുവൈറ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫിൽ പ്രവർത്തനം ആരംഭിച്ചു. ജൂൺ 27 ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടർ ശ്രീ അൻ്റണി ജോസ് ബ്രാഞ്ചിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

ഏറ്റവും മികച്ച സേവനം, ഏറ്റവും ആദായകരമായ നിരക്കിൽ നൽകുക എന്ന ഉദ്ദേശത്തോടെ കുവൈറ്റിലെ കൂടുതൽ പ്രവാസികളിലേക്ക് ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ സേവനം എത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഉണ്ടെന്ന് ചടങ്ങിൽ ആന്‍റണി പറഞ്ഞു.

മുന്നൂറോളം ആളുകൾ പങ്കെടുത്ത വിപുലമായ ഉദ്ഘാടനച്ചടങ്ങിൽ, കമ്പനി ജനറൽ മാനേജർ അഷ്‌റഫ് അലി, അസിസ്റ്റന്‍റ് ജനറൽ മാനേജർ അബ്ദുൾ അസീസ് മാട്ടുവയിൽ , ജോയ്ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ ഏരിയ മാനേജർമാർ, ബ്രാഞ്ച് മാനേജർമാർ, ബിസിനസ് ഡെവലപ്മെൻ്റ് ഓഫീസർമാർ, ഹെഡ് ഓഫീസ് ഉദ്യോഗസ്ഥർമാർ കുവൈറ്റിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ, ബിസിനസ് പങ്കാളികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.