പ്രീ റിവൈവ് ടീൻസ് മീറ്റ്
Saturday, June 25, 2022 8:05 AM IST
ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെന്‍റർ (QKIC) സ്‌റ്റുഡന്‍റ്സ് വിംഗ് ഒമ്പത് വയസു മുതൽ ഡിഗ്രി വരെ യുള്ള വിദ്യാർഥികൾക്കായി "പ്രീ റിവൈവ്' എന്ന പേരിൽ ഓൺലൈൻ പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ 24 നു (വെള്ളി) വൈകുന്നേരം 7 മുതൽ 8 വരെ ആണ് പരിപാടി.

"വ്യക്തി വിശുദ്ധി വിദ്യാർഥി ജീവിതത്തിൽ' എന്ന വിഷയത്തിൽ സഫ്‌വാൻ ബറാമി ക്ലാസിനു നേതൃത്വം നൽകും.

വിവരങ്ങൾക്ക് : 31406673

(Zoom ID: 811 5718 3648

Passcode: 671181)