കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Sunday, May 22, 2022 12:37 PM IST
സലിം കോട്ടയിൽ
കുവൈറ്റ്‌: 2022 - 2023 വർഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി ഭാരവാഹികളെ തെരെഞ്ഞെടുത്തു. മെയ് 19, വ്യാഴാഴ്ച ചേർന്ന മഹിളാവേദി വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ച് അനീച ഷൈജിത്ത് - പ്രസിഡന്‍റ്, സിസിത ഗിരീഷ് - സെക്രട്ടറി, അഞ്ജന രജീഷ് - ട്രഷറർ, ജീവ ജയേഷ് - വൈസ് പ്രസിഡന്റ്, മിസ്‌ന ഫൈസൽ - ജോയിന്റ് സെക്രട്ടറി എന്നിവരെ തെരെഞ്ഞെടുത്തു. രക്ഷാധികാരി പ്രമോദ്. ആർ. ബി തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.

സൂം പ്ലാറ്റ്‌ഫോമിൽ ചേർന്ന യോഗത്തിൽ മഹിളാവേദി സെക്രട്ടറി ജീവ ജയേഷ് അദ്ധ്യക്ഷയായിരുന്നു. തുടർന്ന് സെക്രട്ടറി വാർഷിക റിപ്പോർട്ടും, ട്രഷറർ സിസിത ഗിരീഷ് സാമ്പത്തിക അവലോകന റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്കൊടുവിൽ വിവിധ റിപ്പോർട്ടുകൾ യോഗം അംഗീകരിച്ചു.

അസോസിയേഷൻ പ്രസിഡന്റ റിജിൻ രാജ്, ജനറൽ സെക്രട്ടറി ഫൈസൽ.കെ, ട്രഷറർ വിനീഷ്.പി.വി, വൈസ് പ്രസിഡന്റ് ഷൈജിത്ത്.കെ, സ്പോർട്സ് സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, രക്ഷാധികാരി പ്രമോദ്.ആർ.ബി, മഹിളാവേദി മുൻ പ്രസിഡന്‍റ് ഇന്ദിര രാധാകൃഷ്ണൻ, മുൻ വൈസ് പ്രസിഡന്‍റ് രശ്മി അനിൽകുമാർ, ജ്യോതി ശിവകുമാർ, ഷൈന പ്രിയേഷ്, ദിവ്യ റിജേഷ്, സഫൈജ നിഹാസ്, ശിവദാസ് പിലാക്കാട്ട്, ലാലു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. വാര്ഷിക ജനറൽ ബോഡി യോഗത്തിൽ സിസിത ഗിരീഷ് സ്വാഗതവും അഞ്ജന രജീഷ് നന്ദിയും പ്രകാശിപ്പിച്ചു.