ഗൾഫ് ഗെയിംസ് മാറ്റിവച്ചു
Monday, May 16, 2022 12:24 PM IST
കുവൈറ്റ് സിറ്റി : ഗൾഫ് ഗെയിംസ് മാറ്റിവച്ചു. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തെതുടർന്നാണ് ഗെയിംസ് മൂന്നു ദിവസത്തേക്ക് നീട്ടി വച്ചതായി കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി ചെയർമാൻ ഷെയ്ഖ് ഫഹദ് നാസർ സബാഹ് അൽ അഹമ്മദ് അൽ സബാഹ് അറിയിച്ചു.

പുതിയ തീയതി പ്രകാരം ഗൾഫ് ഗെയിംസ് മേയ് 16നാണ ആരംഭിക്കുക. ഫുട്‌ബോൾ, ഹാൻഡ്‌ബോൾ, കരാട്ടെ, ജൂഡോ തുടങ്ങിയ 16 ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

സലിം കോട്ടയിൽ