ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ യുഎഇ മന്ത്രി ആശ്വസിപ്പിച്ചു
Friday, January 21, 2022 2:29 PM IST
അബുദാബി : ഹൂതി ആക്രമണത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവരെ യുഎഇ വ്യവസായ, നൂതന സാങ്കേതിക വിദ്യാ മന്ത്രിയും അബുദാബി ദേശീയ എണ്ണക്കമ്പനിയായ അഡ്നോക് ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അൽ ജാബർ സന്ദർശിച്ചു.

മുസഫയിലെ ഐക്കാഡ് മുന്നിലുണ്ടായ സ്ഫോടനത്തിൽ 2 ഇന്ത്യക്കാരടക്കം 3 പേരാണ് കൊല്ലപ്പെട്ടത്. 2 ഇന്ത്യക്കാർ ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. മരിച്ചവരുടെ കുടുംബാംഗങ്ങളോട് സംസാരിച്ച മന്ത്രി രാജ്യത്തിന്‍റെ അനുശോചനവും പിന്തുണയും അറിയിച്ചു.

മരിച്ച 2 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ അമൃത്‌സറിലെത്തിച്ചിട്ടുണ്ട്. മരിച്ചവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല . പരുക്കേറ്റ ആറു പേരിൽ 2 ഇന്ത്യക്കാരുണ്ടായിരുന്നുവെന്നും ഇവർ ആശുപത്രി വിട്ടതായും നേരത്തേ അറിയിച്ചിട്ടുണ്ട് .

അനിൽ സി ഇടിക്കുള