പ്ര​വാ​സി ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി കേ​ഫാ​ക് സോ​ക്ക​ർ - മാ​സ്റ്റേ​ഴ്സ് സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ
Friday, January 21, 2022 12:21 AM IST
കു​വൈ​റ്റ് സി​റ്റി : കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് നീ​ണ്ടു​പോ​യ കെ​ഫാ​ക് ഗ്രാ​ൻ​റ് ഹൈ​പ്പ​ർ സോ​ക്ക​ർ- മാ​സ്റ്റേ​ർ​സ് മ​ത്സ​ര​ങ്ങ​ൾ വെള്ളിയാഴ്ച പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് കേ​ഫാ​ക് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ളു​ടെ വ്യാ​പ​നം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു കാ​യി​ക മ​ത്സ​ര​ങ്ങ​ൾ നേ​ര​ത്തെ നി​ർ​ത്തി​വെ​ച്ച​ത്. 2019-20 സീ​സ​ണി​ലെ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് വെള്ളിയാഴ്ച തു​ട​ക്ക​മാ​വു​ക. മി​ഷ്റി​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് മൂ​ന്ന് മ​ണി​ക്കാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ക. കേ​ഫാ​ക് സോ​ക്ക​ർ വി​രു​ന്ന് ആ​രം​ഭി​ക്കു​ന്ന​ത് ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് പ്ര​വാ​സി ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ​ക്ക് സ്വീ​ക​രി​ക്കു​വാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

വെ​റ്റ​റ​ൻ​സ് താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന മാ​സ്റ്റേ​ർ​സ് ലീ​ഗി​ലെ ആ​ദ്യ സെ​മി ഫൈ​ന​ലി​ൽ ബി​ഗ് ബോ​യ്സ് എ​ഫ്.​സി സി​യാ​സ്കോ കു​വൈ​ത്തു​മാ​യും, ബ്ര​ദേ​ർ​സ് കേ​ര​ള മാ​ക് കു​വൈ​ത്തു​മാ​യും ഏ​റ്റു​മു​ട്ടും .

കു​വൈ​ത്തി​ലെ പ്ര​ഗ​ത്ഭ​രാ​യ ക​ളി​ക്കാ​ർ അ​ണി​നി​ര​ന്ന സോ​ക്ക​ർ ലീ​ഗി​ലെ ആ​ദ്യ സെ​മി ഫൈ​ന​ലി​ൽ സി​ൽ​വ​ർ സ്റ്റാ​ർ എ​ഫ്.​സി ടി​എ​സ്എ​ഫ്സി​യു​മാ​യും ര​ണ്ടാം സെ​മി​യി​ൽ യം​ഗ് ഷൂ​ട്ട്ടേ​ഴ്സ് അ​ബ്ബാ​സി​യ​യും ചാ​ന്പ്യ​ൻ​സ് എ​ഫ്സി​യും ത​മ്മി​ൽ മാ​റ്റു​ര​ക്കും.

മാ​സ്റ്റേ​ഴ്സ് സെ​മി മൂ​ന്നി​നും സോ​ക്ക​ർ ലീ​ഗ് സെ​മി ഫൈ​ന​ൽ വൈ​കീ​ട്ട് നാ​ലി​നു ന​ട​ക്കു​മെ​ന്ന് കേ​ഫാ​ക് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. മു​ൻ കേ​ര​ള സ്റ്റേ​റ്റ്, സ​ർ​വ​ക​ലാ​ശാ​ല ക​ളി​ക്കാ​രും കേ​ര​ള സെ​വ​ൻ​സ് ഫു​ട്ബോ​ളി​ലെ മി​ന്നും താ​ര​ങ്ങ​ളും അ​ണി​നി​ര​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഇ​രു കാ​റ്റ​ഗ​റി​യി​ലും 18 വീ​തം ടീ​മു​ക​ൾ ത​മ്മി​ൽ ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഒ​ന്പ​ത് മാ​സ​ത്തോ​ളം നീ​ണ്ട് നി​ൽ​ക്കു​ന്ന കേ​ഫാ​ക് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി ഫു​ട്ബാ​ൾ മേ​ള​യാ​ണ്. ഫൈ​ന​ൽ, ലൂ​സ്ഴ്സ് ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ 28 ജ​നു​വ​രി വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ട് മി​ഷ്രി​ഫ് സ്പോ​ർ​ട്സ് അ​തോ​റി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

സ​ലിം കോ​ട്ട​യി​ൽ