കു​വൈ​റ്റി​ൽ 4825 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; ര​ണ്ട് മ​ര​ണം
Tuesday, January 18, 2022 11:35 PM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്നു. 4825 പേ​ർ​ക്ക് ഇ​ന്ന​ലെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ആ​ക്റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ൻ വ​ർ​ധ​ന​യാ​ണു​ള്ള​ത്. 4,4158 സ​ജീ​വ കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്.

ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്കി​ൽ ഇ​ന്ന​ലെ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. 15 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ല​ത്തെ ടി.​പി.​ആ​ർ. ര​ണ്ട് മ​ര​ണ​വും ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2479 ആ​യി. 4201 പേ​രാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് മു​ക്ത​രാ​യ​ത്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 37 പേ​രും കോ​വി​ഡ് വാ​ർ​ഡി​ൽ 296 രോ​ഗി​ക​ളു​മാ​ണ് ചി​ക്ത​സ​യി​ലു​ള്ള​ത്. 32203 പേ​ർ​ക്കാ​ണ് സ്വാ​ബ് ടെ​സ്റ്റ് ന​ട​ത്തി​യ​ത്.

സ​ലിം കോ​ട്ട​യി​ൽ