കു​വൈ​റ്റി​ൽ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​യ്യാ​യി​രം ക​വി​ഞ്ഞു
Tuesday, January 18, 2022 1:20 AM IST
കു​വൈ​റ്റ് സി​റ്റി : കോ​വി​ഡ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം അ​യ്യാ​യി​രം ക​വി​ഞ്ഞ് കു​വൈ​റ്റ്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​യ്യാ​യി​ര​ത്തി​ൽ എ​ത്തു​ന്ന​ത്. 5147 പേ​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ആ​ക്റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ൻ വ​ർ​ദ്ധ​ന​യു​ണ്ട്. 43356 സ​ജീ​വ കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. ഇ​ന്നലെ രേ​ഖ​പ്പെ​ടു​ത്തി​യ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 16.2 ശ​ത​മാ​ന​മാ​ണ്. ഒ​രു മ​ര​ണം ഇന്നലെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 3203 പേ​ർ കോ​വി​ഡ് മു​ക്ത​രാ​യി. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 33 രോ​ഗി​ക​ളാ​ണ് ചി​ക്ത​സ​യി​ലു​ള്ള​ത്. 31788 പേ​ർ​ക്കാ​ണ് സ്വാ​ബ് ടെ​സ്റ്റ് ന​ട​ത്തി​യ​ത്.

സ​ലിം കോ​ട്ട​യി​ൽ