പാലക്കാട് പ്രവാസി അസോസിയേഷൻ ദേശീയ യുവജന ദിനം ആഘോഷിച്ചു
Sunday, January 16, 2022 4:13 PM IST
കുവൈറ്റ്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് വനിതാവേദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ ഇന്ത്യ- കുവൈറ്റ് നയതന്ത്ര ബന്ധത്തിന്‍റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചേർന്നുകൊണ്ടും ദേശീയ യുവജനദിനാഘോഷം സഘടിപ്പിച്ചു.

വെബിനാർ ആയി സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖ നയതന്ത്ര വിദഗ്ധൻ ടി.പി. ശ്രീനിവാസൻ മുഖ്യ അതിഥിയായി പങ്കെടുക്കുകയും യുവാക്കളിലെ ക്രിയാത്മകശേഷി നാടിന് ഉതകുന്ന തരത്തിൽ ഉദ്ധീപിപ്പിക്കുക എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയും ചെയ്തു. ചടങ്ങിൽ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ആമുഖ പ്രഭാഷണം നടത്തി.

പൽപക് മുഖ്യരക്ഷാധികാരി പി.എൻ. കുമാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പൽപക് പ്രസിഡന്റെ സുരേഷ് പുളിക്കൽ അദ്ധ്യക്ഷത വഹിക്കുകയും പൽപക് വനിതാ വേദി ജനറൽ കൺവീനർ അഡ്വ: ഐശ്വര്യ രാജേഷ് സ്വാഗതവും . സുരേഷ് മാധവൻ (ജനറൽ സെക്രട്ടറി), . പ്രേംരാജ് (ട്രഷറർ) എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്തു.
വനിതാവേദി ഏരിയാ കൺവീനർ ദൃശ്യാ പ്രസാദ് നന്ദി പ്രകാശനം നടത്തി.

സലിം കോട്ടയിൽ