ഇന്ത്യന്‍ എംബസിയില്‍ ഹിന്ദി ദിവസ് ആഘോഷിച്ചു
Thursday, January 13, 2022 6:11 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ഹിന്ദി ദിവസ് ആഘോഷിച്ചു. ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. സ്ഥാനപതി സിബി ജോര്‍ജ് നേതൃത്വം നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ എന്നിവരുടെ സന്ദേശങ്ങള്‍ വായിച്ചു. വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുടെ വീഡിയോ സന്ദേശവും ചടങ്ങിൽ പ്രദര്‍ശിപ്പിച്ചു.

കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളുമായും ഗ്രൂപ്പുകളുമായും സന്ദേശങ്ങൾ പങ്കിട്ടു.ലോകമെമ്പാടും ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഭാരത സർക്കാർ നടത്തുന്ന ശ്രമങ്ങളെ സ്ഥാനപതി എടുത്തുപറഞ്ഞു.

സലിം കോട്ടയിൽ